ക്ഷീര കര്‍ഷക സംഗമം ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ഉദ്ഘാടനം ചെയ്തു. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകള്‍, ക്ഷീരവികസന വകുപ്പ്, വര്‍ക്കല മുന്‍സിപ്പാലിറ്റി, മില്‍മ, കേരള ഫീഡ്സ്, വിവിധ ക്ഷീരസഹകരണ സംഘങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ബ്ലോക്ക് തല ക്ഷീരസംഗമം സംഘടിപ്പിച്ചത്. ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല് ഉത്പാദനം, സംഭരണം, പച്ചപ്പുല്‍ കൃഷി എന്നിവ നടത്തിയ കര്‍ഷകരെയും ക്ഷീര സംഘങ്ങളെയും സംഗമത്തില്‍ ആദരിച്ചു. ഒ.എസ്. അംബിക എം.എല്‍.എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശന്, വര്‍ക്കല മുനിസിപ്പാലിറ്റി ചെയര്മാന് കെ. എം. ലാല്‍ജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കന്നുകാലികള്‍, പാലുത്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം, ക്ഷീര വികസന സെമിനാര്‍ തുടങ്ങിയ പരിപാടികളും സംഗമത്തോടനുബന്ധിച്ച് നടന്നു.


