കുട്ടികൾക്ക് നാടൻ ഭക്ഷണങ്ങളും പാനീയങ്ങളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കിഴുവിലം ജി. വി. ആർ. എം. യൂ. പി. സ്കൂളിൽ നാടൻപാനീയമേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പ്രസന്ന മേള
ഉദ്ഘാടനം ചെയ്തു. പി. ടി. എ.പ്രസിഡന്റ് ശ്യാം കൃഷ്ണ, പ്രധാന അദ്ധ്യാപിക ശ്രീജ, അധ്യാപികമാരായ പ്രീത, റീനാറാണി, രമ, ഗീത, രഞ്ജുഷ എന്നിവർ നേതൃത്വം കൊടുത്തു.
