ആറ്റിങ്ങൽ.ഇടയ്ക്കോട് ഫൈളുൽ ഇലാഹിയ ജുമാമസ്ജിദ് പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാരെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിക്കും.ഫെബ്രുവരി
24.വെള്ളിയാഴ്ചവൈകുന്നേരം 5മണിക്ക് ജമാഅത്ത് അങ്കണത്തിൽ ജമാഅത്ത് പ്രസിഡന്റ് സലിം പനവിള യുടെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതുയോഗത്തിൽചീഫ് ഇമാം നിളാമുദ്ദീൻ ബാഖവി ഉത്ഘാടനം നിർവഹിക്കും , ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ :എസ് കുമാരി മുഖ്യ പ്രഭാഷണവും മുതിർന്ന പൗരന്മാരെ ആദരിക്കുകയും ചെയ്യും രാത്രി ഏഴു മണി മുതൽ മാതാപിതാക്കളും മക്കളും എന്ന വിഷയത്തിൽ അൽ ഹാഫിസ് ഇ.കെ .അബൂബക്കർ അൽഖാസിമി യുടെ ദീനി പ്രഭാഷണവും ഉണ്ടായിരിക്കുന്നതുമാണെന്ന് മഹല്ല് ഭാരവാഹികൾ അറിയിച്ചു
