ആയിരൂർ: ആയിരൂർ പോലീസ് സ്റ്റേഷനിലെ എം ഡി എം എ കേസിലെ പ്രതിയായ കണ്ണൂർ ജില്ലയിൽ ചാവശേരി വില്ലേജിൽ ഉളിയിൽ പോസ്റ്റിൽ പാച്ചിലാളം പുതിയ പുരയിടത്തിൽ അബ്ദുൽ ലത്തീഫ് മകൻ ഷംനാസ്(27) കർണാടക സംസ്ഥാനത്തിൽ ഒളിവിൽ കഴിഞ്ഞു വരുന്നതായി തിരുവനന്തപുരം ജില്ലാ പോലീസ് മേധവി ശില്പ ദേവയ്യയ്ക് കിട്ടിയ രഹസ്യ വിവരം വർക്കല ഡി വൈ എസ് പി മാർട്ടിനും നർക്കോട്ടിക് സെൽ ഡി വൈ എസ് പി രാശിത്തിനും ആയിരൂർ ഐ എസ് എച്ച് ഒ യുടെ നിർദേശനുസരണം ആയിരൂർ സബ് ഇൻസ്പെക്ടർ സജിത്ത് എസ് എസ് സി പി ഒ ജയ് മുരുകൻ സി പി ഒ സജീവ് എസ് ഐ ഇതിഹാസ് ജി നായർ എ എസ് ഐ സുനിൽ കുമാർ സബ് ഇൻസ്പെക്ടർ ബിജു ഹക്ക് എസ് സി പി ഒ ബിജു എന്നിവർ കർണാടക ബാൽഗാമിൽ എത്തി പ്രതിയെ പിടികൂടി ആയിരൂർ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡിൽ പാർപ്പിച്ചു വരുന്നതുമാകുന്നു.
