ചിറയിൻകീഴ്.പുതുക്കരി ആശാൻ മെമ്മോറിയൽ സ്പോർട്സ് ആൻഡ് ക്ലബ് നടത്തിയ ചിത്ര രചന മത്സരത്തിൽ യുപി,എച്ച് എസ്, എച്ച് എസ് എസ്, വിഭാഗങ്ങളിൽ നിന്നും അറുപതോളം പേർ മത്സരത്തിൽ പങ്കെടുത്തു. ആശാന്റെ കവിതകളുടെ താഴെ പറയുന്ന ദൃശ്യാവതരണങ്ങൾ അടിസ്ഥാനപ്പെടുത്തിയായിരുന്നു മത്സരങ്ങൾ നടത്തിയതു യുപി വിഭാഗത്തിൽ.
വീണപൂവ്
മണ്ണിൽ വീണ പൂവ് – ചെടിയുടെ സമീപം പൊഴിഞ്ഞ ഒരു പൂവും
എച്ച് എസ് വിഭാഗത്തിൽ
കുമാരനാശാന്റെ സ്ത്രീസങ്കൽപ്പം – ചിന്താവിശ്ടയായ സീതയെ അടിസ്ഥാനമ്പ്പെടുത്തിയും എച്ച്എസ്എസ് വിഭാഗത്തിൽ
സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം – ഒരു യുവതി വായനയിലൂടെ അറിവിന്റെ വെളിച്ചം തേടുന്നത്.(ശാരദ ) എന്നിവയായിരുന്നു വിഷയങ്ങൾ.മത്സരങ്ങളുടെ ഫല പ്രഖ്യാപനം ഏപ്രിൽ 10ന് ആണ് മഹാകവി കുമാരനാശാന്റെ 152 ആം ജന്മ വാർഷിക ദിനമായ ഏപ്രിൽ 12 നു വൈകിട്ട് അമാസ്ക് അങ്കണത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യുമെന്നു അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. പ്രശസ്ത കവികളും കലാകാരന്മാരും പങ്കെടുക്കുന്ന സാഹിത്യ സമ്മേളനത്തിൽ ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും മൊമെന്റൊകളും വിതരണം ചെയ്യും.









