ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ കൊലപാതകം, വധശ്രമം, അബ്കാരി തുടങ്ങിയ
നിരവധി കേസുകളിലെ പ്രതി ഇടയ്ക്കാട് ഊരൂപായ്ക
തെക്കതിൽ ക്ഷേത്രത്തിനു സമീപം പുളിയിൽ കാണി വീട്ടിൽ
വിനീത് @ കുര്യൻ ( 30) ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ
പോലീസ് സ്റ്റേഷൻ പരിധിയിലും തിരുവനന്തപുരം റൂറൽ ജില്ലയിലെ വിവിധ
സ്റ്റേഷനുകളിലും നിരന്തരം ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്ന വിനീത് കുര്യനെ
ജില്ലാ കളക്ടറുടെ കാപ്പ ഉത്തരവ് പ്രകാരം പ്രതിയെ തിരുവനന്തപുരം
റൂറൽ ജില്ലാ പാലീസ് മേധാവി സുദർശൻ .ഐ പി എസ്ന്റെ നിർദ്ദേശാനുസരണം
ആറ്റിങ്ങൽ ഡി വൈ എസ് പി മഞ്ജുലാലിൻെറ നേതൃത്വത്തിൽ ആറ്റിങ്ങൽ ഐ എസ് എച് ഒ
അജയകുമാർ, സബ് ഇൻസ്പെക്ടർ ജിഷ്ണു.എം.എസ്, എ എസ് ഐ ശരത് ,ഗ്രേഡ് എസ് സി പി ഒ പ്രശാന്ത്,
സിപിഒ മാരായ ശരത് , അജീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
