പാളയംകുന്ന് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സമൂഹത്തിലെ നിർധനരായ അഞ്ചുപേർക്കു വീൽചെയറും ഒരാൾക്ക് തയ്യൽ മെഷീനും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി. വി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
എൻ.എസ്.എസ് സ്റ്റേറ്റ് കോ-ഓർഡിനേറ്ററും ഹയർസെക്കൻഡറി വിഭാഗം അക്കാദമിക് ജോയിന്റ് ഡയറക്ടറുമായ ഡോ. ഷാജിത മുഖ്യപ്രഭാഷണം നടത്തി. റീജണൽ ഡെപ്യൂട്ടി ഡയറക്ടർ അജിത വിശിഷ്ടാതിഥിയായി പങ്കെടുത്തു.
