നഗരൂർ പോലീസ് സബ് ഇൻസ്പെക്ടറെ ജീപ്പ് തടഞ്ഞ് അസഭ്യം വിളിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിലായി.ഫെബ്രുവരി
27തീയതി വൈകുന്നേരം നാളെ മുക്കാലോടെ വെള്ളല്ലൂർ ജവഹർ ജംഗ്ഷന് സമീപം വച്ച് നഗരൂർ പോലീസ് സബ് ഇൻസ്പെക്ടർ അൻസാറിനെ ഔദ്യോഗിക വാഹനം തടഞ്ഞ് നിർത്തി അസഭ്യം വിളിച്ച സി പി എം പ്രവർത്തകരിൽ ഒരാൾകൂടി അറസ്റ്റിലായി . പേരൂർ കീഴ് പേരൂർ നൗഫിയ മൻസിലിൽ ഫൈസൽ (29) ആണ് അറസ്റ്റിലായത്. .അറസ്റ്റ് ചെയ്ത പ്രതികളെ ആറ്റിങ്ങൽ കോടതി റിമാൻറ് ചെയ്തു
