വർക്കല: സ്രഷ്ടാവായ അല്ലാഹു കനിഞ്ഞുനൽകിയ കോടാനുകോടി അനുഗ്രഹങ്ങളെക്കുറിച്ച് ബോധ്യമുള്ള മനുഷ്യന് ഒരിക്കലും അഹങ്കരിക്കാനാകില്ലെന്നും, ദൈവസ്മരണ അവനെ വിനയാന്വിതനും ദൈവഭയമുള്ളവനുമാക്കുമെന്നും ചിറ്റൂർ ജുമുഅ: മസ്ജിദ് ചീഫ് ഇമാം മാമം അബ്ദുൽ ലത്തീഫ് മൗലവി അഭിപ്രായപ്പെട്ടു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ വർക്കല ജാമിഅഃ മന്നാനിയ്യ കാമ്പസ്സിൽ നടക്കുന്ന ബുഖാരി മജ്ലിസിൽ ഇരുപതാം ദിവസമായ വ്യാഴാഴ്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സർവ്വശക്തനോടുള്ള കടമകൾ പൂർണ്ണമായി വീട്ടാൻ കഴിയാത്തതിന്റെ പേരിൽ ലജ്ജിച്ചും ഭയന്നും ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ പ്രശസ്തമായ സംഭവം ബുഖാരിയിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട് സ്രഷ്ടാവായ അല്ലാഹുവിനെ അറിയേണ്ടവണ്ണം അറിഞ്ഞും സൂക്ഷിച്ചും ജീവിക്കുന്നവർക്ക് ദൈവ സന്നിധിയിൽ അളവറ്റ മാഹാത്മ്യങ്ങളായിരിക്കും ലഭിക്കുകയെന്ന് ചിറ്റൂർ ജുമുഅ: മസ്ജിദ് ചീഫ് ഇമാം മാമം അബ്ദുൽ ലത്തീഫ് മൗലവി ഓർമിപ്പിച്ചു.
ബുഖാരി മജ്ലിസിന്റെ ഇരുപത്തൊന്നാം ദിവസമായ ഓഗസ്റ്റ് 7, വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മന്നാനിയ്യ ബുഖാരി ഹാളിൽ തിരുവനന്തപുരം സെൻട്രൽ ജുമുഅ: മസ്ജിദ് ചീഫ് ഇമാം നവാസ് മന്നാനി പനവൂർ പ്രഭാഷണം നടത്തും.
