ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട ആനത്തലവട്ടം കൊട്ടിമുക്ക്, പോസ്റ്റോഫീസ് ജംഗ്ഷൻ എന്നീ പ്രദേശങ്ങളിൽ സ്ഥിരം കൂലിതല്ല്, നിയമലംഘനം പ്രവർത്തികൾ,സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ, പിടിച്ചുപറി എന്നീ കുറ്റകൃത്യങ്ങൾ സ്ഥിരമായി നടത്തിവന്ന ആനത്തലവട്ടം ഇരുപറ വിളയിൽ വീട്ടിൽ സബിൻ ( 30)നെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. എസ് ഐ ശ്രീകുമാർ,എഎസ്ഐ മാരായ ,നാസർ പ്രസന്നകുമാർ സിപിഒ മാരായ അഭിലാഷ് അനു, രാഹുൽ, ശ്രീജിത്ത്, നാദിർഷ, രാജീവ് എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്

