

ചിറയിൻകീഴ്: കൊച്ചാലുംമൂട്, പുരവുർ എന്നി സ്ഥലങ്ങൾ കേന്ദ്രികരിച്ച് വിലകുടിയ കേബിൾ വയറുകളും ബി എസ് എൻ എൽ കേബിൾ ഉൾപ്പടെ സ്ഥിരമായി മോഷണം നടത്തുന്ന യൂ പി സ്വദേശികളായ മുഹമ്മദ് ആസിഫ് (36) ,മുഹമ്മദ് നവെജീഷ് (22) എന്നിവരെ ചിറയിൻ കിഴ് പോലിസ് അതി സാഹസികമായി പിടികുടി.
ഈ മേഖലകളിൽ വർദ്ധിച്ചുവരുന്ന മോഷണങ്ങൾ തടയാൻ ആറ്റിങ്ങൽ ഡി വൈ എസ് പി യുടെ നിർദ്ദേശാനുസരണം ചിറയിൻകിഴ് എസ് എച് ഓ അൻസറിൻ്റെ നിത്യത്വത്തിൽ ഉളള പോലിസ് സംഘം വിവിധയിനം സ്വക്വാഡുകൾ രൂപികരിച്ച് രാത്രികാലങ്ങളിൽ ഈ പ്രദേശങ്ങളുടെ എല്ലാ കോണുകളിലും ജിപ്പ്, ബൈക്ക് പട്രോളിങ്ങും നടത്തി ആണ് പ്രതികളെ പിടികൂടിയത്. എസ് ഐ മാരായ ശ്രീകുമാർ, രാജിവ് ,സനൽ,എ എസ് ഐമാരായ നാസർ, ഹാഷിം, പ്രസന്ന കുമാർ സി പി ഓ – മാരായ സിയാദ്, അനൂപ്, അബിലാഷ്, ശ്രീജിത്ത്, രാംനാഥ്, അനിഷ്, നാദിർഷ സുകേഷ്, അരുൺരാജ്, ബിന്ദു എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
