ചിറയിന്‍കീഴ് പോലീസ് സ്റ്റേഷന് പരിധിയിലെ കുഴിയം കോളനിയില്‍ അനധികൃതമായി അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ച് വില്പന നടത്തിയ പ്രതിയെ ചിറയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധി ജയന്തി, ഒന്നാം തീയതി എന്നിവ കണക്കിലെടുത്ത് ബാര്‍, ബിവറേജ് എന്നിവ തുടര്‍ച്ചയായി അവധിയായതിനാല്‍ കൂടിയ വിലയ്ക്ക് ചില്ലറ വില്പനക്കായി കരുതി വച്ചിരുന്ന 4.5 ലിറ്റര്‍ മദ്യമാണ് പ്രതിയുടെ വീട്ടില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്. അഴൂര്‍ പെരുങ്ങുഴി ചല്ലിമുക്ക് തിട്ടയില്‍ വിഘ്നേശ്വരൻ-60വയസ് ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ചിറയിന്‍കീഴ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അഭിലാഷ്, എസ് ഐ അന്‍സര്‍, സി പി ഒ മാരായ സുമേഷ്, ശ്രീജിത്ത്, രാഹുല്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

