തിരുവനന്തപുരം: നഗരസഭയിലെ
കോവിഡ് കൺട്രോൾ റൂം നഗരസഭ മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൺട്രോൾ റൂം
കോൾസെന്ററിലെ ഓൺലൈൻ സംവിധാനത്തിലൂടെ കോവിഡ് ബാധിതരെ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
കോവിഡ് കൺട്രോൾ റൂമിൽ കോൾ സെന്റർ, മെഡിക്കൽ ടീം,വോളന്റിയർ ടീം,ഭക്ഷണം,യാത്രാ
സൗകര്യം എന്നിവക്ക് പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. കോൾ
സെന്ററിൽ ലഭിക്കുന്ന വിഷയങ്ങൾ യഥാസമയം കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ വോളന്റിയന്മാരെ വിന്യസിച്ചിട്ടുണ്ട്.

എല്ലാ വാർഡുകളിലും 25 വീതം വോളന്റിയർമാർ അടങ്ങുന്ന സംഘം വാർ സംകളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യും.
രോഗം ബാധിച്ച വീടുകൾ ജിയോ ടാക് ചെയ്യുന്നതിനും സ്റ്റിക്കർ പതിക്കുന്നതിനും നഗരസഭ തിരുമാനിച്ചിട്ടുണ്ട്.
കോവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള 0471 2377702, 04712377706 എന്നീ ഫോൺ നമ്പരുകളിൽ
കൺട്രോൽ റൂമുമായി ബന്ധപ്പെടാമെന്ന് നഗരസഭ മേയർ അറിയിച്ചു.
