ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലും വിശ്രമത്തിലും വീട്ടിൽ തുടരുന്ന തലേക്കുന്നിൽ ബഷീറിനെ കാണുവാൻ ദീർഘകാല സുഹൃത്തായ കേരള നിയമസഭയുടെ മുൻ സ്പീക്കറും മുൻ കെപിസിസി പ്രസിഡണ്ടുമായ വി എം സുധീരൻ വെഞ്ഞാറമൂട്ടിലെ തലേക്കുന്നിൽ ബഷീറിൻ്റെ വീട്ടിൽ എത്തി. ദീർഘനേരം അദ്ദേഹവുമായി മുൻകാല രാഷ്ട്രീയവും വ്യക്തിപരമായ ഓർമ്മകൾ പങ്കുവെച്ചു
ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും
മുൻമന്ത്രിയും ഇരുവരുടെയും ആത്മ സുഹൃത്തുമായ കെ.ശങ്കരനാരായണപിള്ളയുടെ വിയോഗത്തിലെ ദുഃഖം തലേക്കുന്നിൽ ബഷീർ സുധീരനുമായി പങ്കിട്ടു.
തലേക്കുന്നിൽ ബഷീറിൻ്റെ വിവാഹം തുടങ്ങി ഒട്ടേറെ സംഭവങ്ങൾ വി എം സുധീരൻ പറയുമ്പോൾ
തലേക്കുന്നിൽ ബഷീറിൻ്റെ സന്തോഷം ആ മുഖത്ത് ഇരട്ടിയായി മാറി. സുധീരനൊപ്പം കേരള നിയമ സഭയുടെ മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി , കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആനാട് ജയൻ , ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി വെമ്പായം അനിൽകുമാർ , KPSTA സംസ്ഥാന ഭാരവാഹിയായ പ്രദീപ് നാരായൺ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് വെമ്പായം മനോജ് തുടങ്ങിയവർ
ഉണ്ടായിരുന്നു
