വർക്കല: കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്ക് ലയൺസ് ക്ലബ് ഇൻറർനാഷണൽ ഡിസ്ട്രിക് 318 A യുടെ സഹായഹസ്തം ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 A യുടെ ആഭിമുഖ്യത്തിൽ
വർക്കല ഗവൺമെൻറ് താലൂക്ക് ഹോസ്പിറ്റലിലേക്ക് ഓക്സിജൻ കോൺസണ്ട്രേറ്റർ നൽകി ഉദ്ഘാടനം അഡ്വക്കറ്റ് വി ജോയി എം.എൽ.എ നിർവഹിച്ചു.
2020-21 വർഷത്തെ ബോർഡ് പദ്ധതിയാണ് ഓക്സിജൻ പ്രാണവായു പ്രോജക്ട്. ദുരിതമനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങ് എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഡിസ്ട്രിക്ട് ഗവർണർ ലയൺ വി പരമേശ്വരൻ കുട്ടി, അധ്യക്ഷനായി, ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ലയൺ ജെയിൻ സി ജോബ്, വർക്കല ലയൺസ് ക്ലബ് പ്രസിഡണ്ട് ലയൺ ബി ജോഷി ബാസു, സെക്രട്ടറി
ലയൺ സി വി ഹേമചന്ദ്രൻ,ലയൺ പ്രസാദ്, പ്രസിഡണ്ട് ഇലക്റ്റ് ലയൺ എം സുരേഷ് കുമാർ. ലയൺ സതീഷ് ചന്ദ്രൻ. ലയൺ എൻ രാമചന്ദ്രൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
