വർക്കല : ഇന്ധന വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് വർക്കല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ” ബാറ്റ്സ്മാൻ മോദി ബൗളർ പിണറായി ” എന്ന പേരിലാണ് വർക്കല മൈതാനം പെട്രോ ൽ പമ്പിന് മുൻപിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം സമരം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർ ഷാ പാലോട് സമരം ഉദ്ഘാടനം ചെയ്തു.
ഇന്ധന വിലവർദ്ധനവിലൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി കുംഭകോണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
യൂത്ത് കോൺഗ്രസ് വർക്കല നിയോജക മണ്ഡലം പ്രസിഡന്റ് എ.ജെ. ജിഹാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ഷിബു വർക്കല,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി റിയാസ് കപ്പാംവിള, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമാരായ സജി, ജോയ്, യൂത്ത് കോൺഗ്രസ് നേതാക്കളായ ഹനസ് നാസർ, അഫ്സൽ, മിഥുൻ കൃഷ്ണ, അച്ചു സത്യദാസ്, സൈദാലി തുടങ്ങിയവർ സംസാരിച്ചു. ഹരികൃഷ്ണൻ, നിഹാൽ, വിനോദ്,റിസ്വാൻ, ജാസിം, അരുൺമോഹൻ,ജാഫർ,ഷിഹാബ്, വിഷ്ണു, അംനാദ്, വൈശാഖ്, ജയറാം തുടങ്ങിയവർ പങ്കെടുത്തു.
