ഈ കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ വർക്കല മേഖലയിലെ ഗവണ്മെന്റ് സ്കൂളുകളിൽ നിന്നും സ്കൂൾ ടോപ്പർ ആയ കുട്ടികളെ ഫ്രണ്ട്സ് വർക്കല അനുമോദിച്ചു.. സ്കൂൾ ടോപ്പറായ കുട്ടികൾക്ക് 1001 രൂപ ക്യാഷ് അവാർഡും പ്രോത്സാഹന സമ്മാനയായി മോമെന്റവും നൽകി. വർക്കല മേഖലയിലെ 10 സ്കൂളുകളിൽ നിന്നും 11 കുട്ടികളാണ് ഈ അവാർഡിന് അർഹരായത്.
ജി എം എച്ച് എസ് എസ് വർക്കലയിൽ – നിഖി ഗോപൻ
എസ് എസ് എൻ എസ് എസ് ശിവഗിരി – അതുല്യ സജീവ്
ജി എച്ച് എസ് എസ് കാപ്പിൽ – ഹരിപ്രിയൻ
ജി എച്ച് എസ് എസ് പാളയംകുന്ന് – ആയിഷ ആർ
ജി എച്ച് എസ് എസ് വെട്ടൂർ – ഹെന്ന സജീർ ഖാൻ
എസ് എൻ വി എച്ച് എസ് എസ് നെടുങ്ങണ്ട – അദ്വൈത് എസ്
എം ആർ എം കെ എം എച്ച് എസ് എസ്, ഇടവ – ദേവപ്രിയ & ഗീതു ജെ എസ്
ജി വി എച്ച് എസ് എസ്, ഞെക്കാട് – വൈഷ്ണവി
ജി എച്ച് എസ് എസ്, കവലയൂർ – നന്ദന സാബു
ജി എച്ച് എസ് എസ്, ചെറുന്നിയൂർ – ശബ്നം എസ്.
തുടങ്ങിയവരാണ് ഫ്രണ്ട്സ് വർക്കല ഫൌണ്ടേഷന്റെ ഈ അംഗീകാരത്തിനും അവാർഡിനും അർഹരായത്.
ഫ്രണ്ട്സ് വർക്കല ഭാരവാഹികൾ കുട്ടികളുടെ വീടുകളിലെത്തി സ്നേഹസമ്മാനം നൽകി.


