വര്‍ക്കല ഇടവയില്‍ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ.വര്‍ക്കല ഇടവ വെറ്റക്കട ലബ്ബ തെക്കത്ത് സുജി
ഗാർഡനിൽ ഷാനിത (60) ആണ് കൊല്ലപ്പെട്ടത്.
ഭര്‍ത്താവ് സിദ്ദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ 6:00 മണിയോടെയാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവ് സിദ്ദിഖ്, ഷാനിതയെ കുത്തിക്കൊന്നതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഷാഹിദയുടെ വയറിലും കഴുത്തിലുമാണ് കുത്തേറ്റിരിക്കുന്നത്. ഷാഹിദയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിരുവനന്തപുരം റൂറൽ എസ്.പി പി.കെ മധു.ഐ.പി.എസ്സ് സ്ഥലം സന്ദർശ്ശിച്ചു.
പ്രതിയെ വർക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടൻറെ നിർദ്ദേശപ്രകാരം അയിരൂർ ഇൻസ്പെക്ടർ
ശ്രീജേഷ്, എസ്.ഐ സജീവ്, എ.എസ്.ഐ ജിഷി,ബാഹുലേയൻ,ബൈജു,ഇതിഹാസ്, സുനിൽ എസ്.സി.പി. ഒമാരായ സുഗുണൻ , സുജീഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
