വർക്കല : വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ യുഡിഎഫും ബിജെപിയും നടത്തുന്ന വ്യാജ പ്രചാരണവും സമരാഭാസങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ വർക്കല ഏരിയയിൽ 600 ഓളം കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തി. വർക്കല മൈതാനത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ രാമു ഉദ്ഘാടനം ചെയ്തു. വർക്കല ഏരിയ സെക്രട്ടറി എസ് രാജീവ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് ഷാജഹാൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെഎം ലാജി, എഫ് നഹാസ് , കെആർ ബിജു, ലോക് താന്ത്രിക് ജനതാദൾ നേതാവ് പി സി സുരേഷ് തുടങ്ങിയവർ സംസാരിച്ചു. വർക്കല ഏരിയയിലെ ഇടവ, ഇലകമൺ, ചെമ്മരുതി, പാളയംകുന്ന്, ചെറുന്നിയൂർ, ഒറ്റൂർ, മണമ്പൂർ, വെട്ടൂർ, വർക്കല സൗത്ത്, നോർത്ത് എന്നീ ലോക്കലുകളിൽ വിവിധ ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. എൽഡിഎഫ് നേതാക്കൾ,
സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ,
ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം ചെയ്തു.
