വർക്കല മണ്ഡലത്തിൽഅഡ്വക്കേറ്റ് വി ജോയ് എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 17.79ലക്ഷം രൂപ ചെലവഴിച്ചു സ്ഥാപിച്ച കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം 06/08/2021 ന് അഡ്വക്കേറ്റ് വി ജോയ് എംഎൽഎ നിർവഹിക്കും.പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ മുക്കം കോട് 7.74 ലക്ഷം രൂപചെലവഴിച്ച് നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെയും, കെ കെ കോണം മലയിൽ കുന്നുംപുറം കുടിവെള്ള പദ്ധതിയ്ക്ക് 1.18ലക്ഷം രൂപയുടെ പുനരുദ്ധാരണം പൂർത്തീകരിച്ചതിന്റെയും ഉദ്ഘാടനം 06 /08/2021 വൈകുന്നേരം 3 മണിക്കും, നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ 8.87 ലക്ഷം രൂപ ചെലവഴിച്ച് കാറ്റാടി മുക്ക് -പയ്യൻ മുക്കിൽ നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം വൈകിട്ട്4 മണിക്ക് അഡ്വക്കേറ്റ് വി ജോയ് എംഎൽഎ നിർവഹിക്കും.നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ബേബി ഗിരിജ,പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ഹസീന,നാവായിക്കുളം ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.ബേബി സുധ ,മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും
