28,29 തീയതികളിലെ ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ എസ് എഫ് ഇ യിലെ ഇടതു സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ആറ്റിങ്ങൽ മാമത്തുള്ള റീജിയണൽ ഓഫീസിനു മുന്നിൽ പൊതുയോഗം വനിതാ മതിൽ, പ്രതിഷേധ ജ്വാല എന്നിവ സംഘടിപ്പിച്ചൂ. പൊതുയോഗം സി ഐ ടി യൂ ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി.അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഓഫീസേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ജി.ഗോപകുമാർ അധ്യക്ഷനായി. സ്ററാഫ് അസോസിയേഷൻ സംസ്ഥാന ജോ.സെക്രട്ടറി വി എൽ പ്രദീപ്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം ആർ ജയകുമാർ,എൽ ലീന ഒഫീസേഴ്സ് യൂണിയൻ സഃസ്ഥാന കമ്മിറ്റി അംഗം സി.രാധാകൃഷ്ണപിള്ള,ജില്ലാ സെക്രട്ടറി ജി.ധനരാജ്, അപ്രെെസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം എം.ചന്ദ്രൻ,ഏജന്റ്സ് അസോസിയേഷൻ നേതാവ് കിഷോർകുമാർ, എന്നിവർ സംസാരിച്ചു. തുടർന്ന് ദേശീയ പാതയോരത്ത് വനിതാ മതിലും ഐക്യദാർഢ്യ പ്രതിജ്ഞയും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു.



