ആറ്റിങ്ങൽ: കേരള ഹിന്ദി പ്രചാരസഭ 2022 ലെ രാഷ്ട്രഭാഷ പരീക്ഷയിൽ സംസ്ഥാന തലത്തിലാണ് ആറ്റിങ്ങൽ സ്വദേശി ആർ.എസ്. ദേവപ്രിയ ഒന്നാം റാങ്ക് നേടിയത്. ആറ്റിങ്ങൽ നഗരസഭ ജനകീയാസൂത്രണം വിഭാഗം ഉദ്യോഗസ്ഥനായ വി.രവീന്ദ്രന്റെയും ഭാര്യ കെ.സരിതയുടെയും ഇളയ മകളാണ് മകളാണ് ദേവിപ്രിയ. സി.എസ്.ഐ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ദേവിപ്രിയ പട്ടണത്തിൽ പ്രവർത്തിക്കുന്ന ബാപ്പുജി സ്മാരക ഹിന്ദി വിദ്യാലയത്തിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. രവീന്ദ്രൻ സരിത ദമ്പതികളുടെ മൂത്ത മകൾ ആർ.എസ്.അപർണ്ണ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.
