തിരുവനന്തപുരം: സർക്കാരിനെതിരെ അസാധാരണ നീക്കവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാളെ രാജ്ഭവനിൽ ഗവർണർ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. രാവിലെ 11. 45നാണ് വാർത്താസമ്മേളനം.
സർവകലാശാല വിഷയത്തിൽ മുഖ്യമന്ത്രി അയച്ച കത്ത് പുറത്ത് വിട്ടേക്കുമെന്നാണ് സൂചന. ഇതിന്റെ രേഖകളും ദൃശ്യങ്ങളും പുറത്തുവിടാനാണ് വാർത്താ സമ്മേളനമെന്ന് രാജ്ഭവൻ അറിയിച്ചു.
കണ്ണൂർ ചരിത്ര കോൺഗ്രസ് ഉദ്ഘാടനത്തിനിടെ തനിക്കെതിരെ ഉണ്ടായ വധശ്രമത്തിൽ കേസ് എടുക്കാത്തത് മുഖ്യമന്ത്രി നിർദേശിച്ചിട്ടാണെന്ന് ഗവർണർ ആരോപിച്ചിരുന്നു. തനിക്ക് നേരെയുണ്ടായ വധശ്രമത്തിന്റെ ദൃശ്യങ്ങളും മുഖ്യമന്ത്രിയയച്ച കത്തുകളും നാളെ പുറത്തുവിടുമെന്നും ഗവര്‍ണര്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
