കായിക്കര : ഉമ്മൻചാണ്ടി ഒന്നാം ചരമ വാർഷികതോടനുബന്ധിച്ചു അഞ്ചുതെങ്ങ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കായിക്കരയിൽ രാവിലെ കഞ്ഞി സദ്യ നടത്തി നിരവധി വനിതകളും കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്തു. വൈകുന്നേരം നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ ഡിസിസി ജനറൽ സെക്രട്ടറി .ജെഫെർസൺ നിർദ്ധന കാൻസർ രോഗികൾക്കുള്ള ചികിത്സാ ധന സഹായവും,ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജിത്ത് മുട്ടപ്പലവും നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ വിജു ഗോപിനാഥൻ്റെ അധ്യക്ഷതയിൽ വനിത കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷിബിത സ്വാഗതവും നെൽസൺ ഐസക്ക്, ചന്ദ്രൻ, ജോഷി, ബാലൻ ,ഷാജി എന്നിവർ ആശംസകളും അർപ്പിച്ചു.


