വർക്കല : ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം വർക്കല പൊലീസ് സ്റ്റേഷനു സമീപം കടമുറിക്കു മുന്നിൽ കണ്ടെത്തിയത്. വെട്ടൂർ സ്വദേശി ബിജു ആണ് മരിച്ചത്. വർക്കല ഡിവൈഎസ്പി ഓഫിസിനു സമീപത്തെ കടമുറിക്ക് മുന്നിൽ ആണ് മൃതദേഹം. തലയ്ക്ക് മാരകമായി പരുക്കേറ്റു രക്തം വാർന്ന് മരിച്ച നിലയിലാണ് മൃതദേഹമെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകമാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ വർക്കല പൊലീസ്അ ന്വേഷണം ആരംഭിച്ചു.
