പാപനാശം തീരത്തെ ഇരുമ്പ് നടപ്പാലം വീണ്ടും തുരുമ്പിച്ച് അപകടക്കെണിയായി. ടൂറിസ്റ്റുകളും പ്രദേശവാസികളും അപ്പുറമിപ്പുറം കടക്കുന്നത് പേടിയോടെ. നാളുകളേറെയായിട്ടും അധികൃതർക്ക് കുലുക്കമൊന്നുമില്ല. കടല്‍ക്കാറ്റേറ്റ് കൈവരികൾ ഉൾപ്പെടെയുള്ള പലഭാഗങ്ങളും തുരുമ്പിച്ചാണ് നടപ്പാലം അപകടാവസ്ഥയിലായത്. ഇരുമ്പ് ഷീറ്റുകൾ ദ്രവിച്ച് അടർന്ന് ദ്വാരങ്ങള്‍ വീണ നിലയിലാണ്. നാൾക്കുനാൾ വർധിക്കുകയാണ്. തീരത്തെത്തുന്ന സഞ്ചാരികളും ഭക്തജനങ്ങളും നാട്ടുകാരും ഉപയോഗിക്കുന്ന പാലമാണിത്. ഒരു വശത്തെ കൈവരി തുരുമ്പിച്ച് അടർന്ന് തോട്ടിലേക്ക് വീഴാവുന്ന സ്ഥിതിയിലാണ്.
