കടക്കാവൂർ :അഞ്ചതെ ങ് മുതലപൊഴിയിൽ മണൽ അടിഞ്ഞു കൂടി തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളിൽ മത്സ്യ തൊഴിലാളികൾ മരണപ്പെടുന്നത് തുടർച്ചയാകുന്നു.
അതിനെ തുടർന്നു മണൽ നീക്കാൻ സർക്കാർ തീരുമാനം എടുക്കുകയും, ഡ്രജ്ജിങ് ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ മാസങ്ങളായി ഡ്രജ്ജിങ് നിലച്ചിരിക്കുന്ന അവസ്ഥയിൽ ആണ് ഉള്ളത്. ഇതിനു കാരണമായി പറയുന്നത് സാങ്കേതിക തകരാർ മൂലം ആണ് എന്നുള്ളതാണ്.
കൂടാതെ ഡ്രജ്ജ് ചെയ്യുന്ന മണൽ പുലിമുട്ടിന്റെ വടക്കു ഭാഗത്തു താഴം പള്ളി ഭാഗത്തു തീരം നഷ്ടപ്പെടുന്ന പ്രദേശങ്ങളിൽ നിക്ഷേപിക്കുന്നത് നിർത്തി വച്ചിരിക്കുകയും ആണ്.
ഇതു എത്രയും വേഗം പുനരാരംഭിക്കണം എന്നും,
ഇവിടെ നിന്നും ഡ്രജ്ജ് ചെയ്യുന്ന മണൽ ദേശീയ പാത അതൊരിറ്റിക്കു കൈമാറാൻ ഉള്ള തീരുമാനം പ്രദേശത്തെ കൂടുതൽ തീരം നഷ്ട്ടപെടുന്നതിനും അപകടത്തിനും ഇടയാക്കും.
കാരണം അഞ്ചുതെങ് ഒന്നാം പാലം മുതൽ താഴംപള്ളി വരെ ഹാർബർ നിർമാണവും, പുതിയ പുലിമുട്ടു നിർമാണവും മൂലം തീരം അനിയന്ത്രിതമായി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.
ഈ സാഹചര്യത്തിൽ പൊഴിമുഖത്ത് നിന്നും ഡ്രജ്ജ് ചെയ്തു എടുക്കുന്ന മണൽ തീരം നഷ്ടപ്പെടുന്ന അഞ്ചുതെങ് മുതൽ താഴംപള്ളി വരെയുള്ള ഭാഗത്തു നിക്ഷേപിക്കണം എന്നുള്ളത് വര്ഷങ്ങളായി പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യമാണ്.
പ്രതേകിച്ചു താഴംപള്ളി മുതൽ നിലവിൽ പൂത്തുറ വരെ പുതിയതായി നിർമിച്ചു കൊണ്ടിരിക്കുന്ന പുലിമുട്ടുകൾക്കിടയിൽ ഈ മണൽ നിക്ഷേപിച്ചു തീരം തിരിച്ചു പിടിച്ചു സംരക്ഷിക്കണം.
ഈ നിക്ഷേപിക്കുന്ന മണൽ നഷ്ടപ്പെട്ടു പോകാതിരിക്കാൻ ഡയഫ്രംവാളുകൾ പണിയുകയോ ജിയോ ബാഗുകൾ ഉപയോഗിച്ച് സംരക്ഷണം ഏർപ്പെടുത്തുകയോ ചെയ്യണം.
കഴിഞ്ഞ ദിവസം ഹാർബർ പുനരുദ്ധാരണ പദ്ധതി ഉത്ഘാടനം നടക്കുകയുണ്ടായി അവിടെ അഞ്ചുതെങ് തീരം സംരക്ഷിക്കുന്നതിനായി നെടുങ്ങണ്ട ഒന്നാം പാലം മുതൽ അഞ്ചുതെങ് വരെ പുലിമുട്ടുകൾ സ്ഥാപിക്കും എന്ന് സർക്കാർ വാഗ്ദാനം നൽകിയിട്ടുണ്ട്. എന്നാൽ ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. ഈ വിഷയങ്ങൾ എല്ലാം ചൂണ്ടികാണിച്ചു കൊണ്ട് അഞ്ചുതെങ് ജനകീയ സംരക്ഷണ സമിതി കൺവീനർ ജോർജ് പെരേര, ജോയിൻ കൺവീനർ ജിയോ ഫെർണാണ്ടസ് എന്നിവർ ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയർക്കു പരാതി നൽകി.
