ആറ്റിങ്ങൽ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വായനവാരാചരണത്തിൻ്റെ സമാപനവും വാക്ക് കലാ സാഹിത്യവേദിയുടെ രൂപീകരണവും നടത്തി. പ്രമുഖ കവി സന്തോഷ് തോന്നയ്ക്കൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡോ രതീഷ് നിരാല അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് റോയി ആർ നാഥ്, എച്ച് എം ഷജീല ബീവി എം, ഡോ മുഹമ്മദ് ഷെറീഫ് എന്നിവർ സംസാരിച്ചു. ഡോ ബി എസ് ബിനു സ്വാഗതവും ലിജിമോൾ എസ്ടി നന്ദിയും പറഞ്ഞു.



