ഗവൺമെന്റ് സർവീസിൽ ജോലിക്ക് കയറിയിട്ട് വിദേശത്തേക്ക് ലീവെടുത്ത് പോയ ആളിന്റെ ഒഴിവിലേക്ക് ആ സ്ഥാപനത്തിലെ ജീവനക്കാരന്റെ ഭാര്യയെ ദിവസ വേതന അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു വർഷമായി നിയമനം നടത്തി ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തണമെങ്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ നിയമനം നടത്താൻ പാടുള്ളൂ 179 ദിവസമാണ് താൽക്കാലിക നിയമനം എന്നിരിക്കെ ഇവിടെ സ്വീകരിച്ചിരിക്കുന്നത് ലോക ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് ഇന്റർവ്യൂ ഒന്നും നടത്താതെ സ്വന്തം ഇഷ്ടപ്രകാരം മാത്രമാണ് ഇത് നടത്തിയിരിക്കുന്നത് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് സ്ഥാപനങ്ങളിൽ ഏതു താൽക്കാലിക നിയമനവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന മാത്രമേ നടത്താവു എന്ന് ബഹുമാനപ്പെട്ട ഓംബുഡ്സ്മാന് Op 1010/ 23 കേസിൽ ഉത്തരവ് ആയതാണ് ഇതിനെതിരെ വിജിലൻസിലും മുഖ്യമന്ത്രിക്കും കായിക്കര കോൺഗ്രസ് കൂട്ടായ്മ പരാതി നൽകി
