ആറ്റിങ്ങൽ : ഉത്രാട പാച്ചിൽ കഴിഞ്ഞ് നഗരം വൃത്തിയാക്കുന്ന ചുമതല ശുചീകരണ തൊഴിലാളികളുടേതാണ് .
വൈകിട്ട് 6 മണിക്ക് 10 പേർ ജോലിക്കെത്തി.
ലോറിയിലും ചെറിയ ഓട്ടോയിലും കൂടി ചവറെടുത്ത്ശുചീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തികരിച്ചു
ഇത്തവണ പൂരാടദിവസം പരക്കെ മഴ ആയിരുന്നതിനാൽ അന്നേ ദിവസം നഗരത്തിലേക്ക് ആളിറങ്ങാൻ മടിച്ചു.
കച്ചവടവും വളരെ മോശമായിരുന്നു.
അതിനാൽ പതിവിലും വിപരീതമായി ഉത്രാട ദിവസം നഗരത്തിലെ തിരക്കൊഴിഞ്ഞത് വളരെ വൈകിയാണ്.
രാത്രി 7.30 ഓടെ ആരംഭിച്ച ശുചീകരണജോലികൾ തിരുവോണ ദിവസം പൂർച്ചെ 5 മണിക്കാണ് പൂർത്തിയാക്കിയത്.
വൈകിയ രാത്രിയിലും നഗര ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ അധ്യക്ഷൻ എം. പ്രദീപ് പലയിടങ്ങളിലും സ്ഥിതിഗതികൾ വിലയിരുത്താൻ നേരിട്ടെത്തിയിരുന്നു.
പ്രവർത്തനങ്ങൾ കണ്ടു ബോധിച്ച അധ്യക്ഷൻ തൊഴിലാളികളെ പ്രശംസിക്കാനും മറന്നിരുന്നില്ല.
പ്രതികൂല കാലാവസ്ഥയിൽ
മണിക്കൂറുകൾ നീണ്ട പ്രയത്നത്തിന് തിരശീല വീഴുമ്പോൾ നഗരസഭ ഹെൽത്ത് ടീമിന് അഭിമാനത്തോടെ പറയാം പട്ടണത്തിൽ നിന്ന് പരമാവധി ഖരദ്രവ ജൈവ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തുവെന്ന്….
ഒപ്പം നിന്ന് നേതൃത്വം നൽകിയ ബഹുമാനപ്പെട്ട നഗരസഭ ചെയർപേഴ്സൺ എം. പ്രദീപിനും, ആരോഗ്യ വിഭാഗത്തിലെ മേലുദ്യോഗസ്ഥർക്കും, ഇന്നേ ദിവസം പ്രത്യക്ഷമായും പരോക്ഷമായും ഞങ്ങളോട് സഹകരിച്ച വ്യാപാരി സുഹൃത്തുകൾക്കും നാട്ടുകാർക്കും നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികളുടെ ഹൃദയംഗമായ നന്ദിയും കടപ്പാടും അറിയിച്ചു ഒപ്പം ഒരു നല്ല തിരുവോണ ദിനവും ആശംസിച്ചു


❤️❤️❤️🫶🫶🫶
