ആറ്റിങ്ങൽ: നഗരസഭയുടെ ആഭിമുഖ്യത്തിൽ ബഡ്സ് സ്കൂൾ സന്ദർശിച്ചത്. ആറ്റിങ്ങൽ പട്ടണത്തിൽ ബഡ്സ് സ്കൂളിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് സ്കൂളുകൾ സന്ദർശിക്കുവാൻ പോയത്. മംഗലാപുരം, വാളക്കാട് എന്നിവിടങ്ങളിലെ ബഡ്സ്കൂളാണ് സന്ദർശിച്ചത്. കുട്ടികൾക്ക് ലഡു, മിഠായി തുടങ്ങിയവ വിതരണവും ചെയ്തു.നഗരസഭാ വൈസ് ചെയർപേഴ്സൺ ലേഖ,നഗരസഭാ സെക്രട്ടറി, ആരോഗ്യ വിഭാഗം ജീവനക്കാർ,ക്ലീൻ സിറ്റി മേനേജർ , പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ സാബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനു, സിഡിഎസ് ചെയർപേഴ്സൺ ഗിരിജ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു


