വർക്കല: ചെറുപ്പകാലത്തെ ആരോഗ്യവും ഒഴിവുസമയങ്ങളും ഏറെ കരുതലോടെയും സൂക്ഷ്മതയോടെയും വിനിയോഗിക്കണമെന്ന് വടശ്ശേരിക്കോണം ജുമുഅ: മസ്ജിദ് ചീഫ് ഇമാം നൗഫൽ ബാഖവി അഭിപ്രായപ്പെട്ടു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ വർക്കല ജാമിഅഃ മന്നാനിയ്യ കാമ്പസ്സിൽ നടക്കുന്ന ബുഖാരി മജ്ലിസിൽ പതിനേഴാം ദിവസമായ തിങ്കളാഴ്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനങ്ങളിൽ അധികവും ഈ രണ്ട് കാര്യങ്ങളിലും സ്വയം വഞ്ചിതരായി അഭിരമിക്കുകയും അവസരം നഷ്ടപ്പെടുമ്പോൾ
പരിതപിക്കുകയുമാണെന്ന് തിരു നബി(സ) യുടെ പുണ്യ ഹദീസ് ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുണ്യ പ്രവാചകന്മാർ ഉൾപ്പെടെ ജീവിതത്തിന്റെ നിർണായക സമയങ്ങളിലും നന്മ കൊണ്ട് മുന്നേറി നന്മയുടെ ചാമ്പ്യൻമാരായ മഹത്തുക്കളുടെ
ചരിത്രങ്ങൾ സാന്ദർഭികമായി നൗഫൽ ബാഖവി വിശദീകരിച്ചു.
ബുഖാരി മജ്ലിസിന്റെ പതിനെട്ടാം ദിവസമായ ഓഗസ്റ്റ് 4, ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് മന്നാനിയ്യ ബുഖാരി ഹാളിൽ ചെറുകുന്നം ജുമുഅ: മസ്ജിദ് ചീഫ് ഇമാം ഹക്കീം മൗലവി പ്രഭാഷണം നടത്തും.
