കേരള തണ്ടാൻ മഹാസഭ ചിറയിൻകീഴ് താലൂക്ക് യൂണിയൻ സംഘടിപ്പിച്ച ‘ ഉണർവ്വ് 2026″ സംസ്ഥാന പ്രസിഡന്റ് ഡോ. പി. എൻ. പ്രേമചന്ദ്രൻ ചെമ്പകമംഗലം മെഡോസ് ബിൽഡിംഗ് അങ്കണത്തിൽവച്ച് ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് എം സുരേന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ജി. വരദരാജൻ, മംഗലാപുരം ഗ്രാമപഞ്ചായത്ത് അംഗം വി.അജികുമാർ, നിയുക്ത ഡയറക്ടർ ബോർഡ് അംഗങ്ങളായആർ.ചന്ദ്രൻ, ഡി ഹരീഷ് ദാസ്,എം വി ജയലാൽ, മാവേലിക്കര വിജയൻ, പി. വിശ്വനാഥൻ, കെ മുരളീധരൻ, ആർ മധുസൂദനൻ, വി സുജിത് മോഹൻ എന്നിവർ പ്രസംഗിച്ചു, തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ ആശാനാഥ് ആ മുഖപ്രസംഗം നടത്തി. സമുദായ അംഗങ്ങളായ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും, സിനിമ സീരിയൽ, ടെലിഫിലിം, നാടകം നാടൻപാട്ട് തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശാഖ അംഗങ്ങൾക്കും സംസ്ഥാന പ്രസിഡന്റും വിവിധ പരീക്ഷകളിൽ ഉന്നത ബിരുദം നേടിയ ശാഖാ അംഗങ്ങൾക്ക് ജനറൽ സെക്രട്ടറിയും ഉപഹാരങ്ങൾ നൽകിയും വിവിധ ശാഖകളിലെ മുതിർന്ന അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. കേരള തണ്ടാൻ മഹാസഭയുടെ സമുദായ ആചാര്യൻ മഹാത്മാ കുഞ്ഞൻ വെളുമ്പന്റെ സ്മരണക്കായി ഓച്ചിറയിൽ നിർമ്മാണം നടത്തിവരുന്ന കേന്ദ്ര കാര്യാലയത്തിന്റെയും പഠന ഗവേഷണ കേന്ദ്രത്തിന്റെയും ബഹുനില മന്ദിര നിർമ്മാണ ഫണ്ടിലേക്ക് ചിറയിൻകീഴ് താലൂക്ക് യൂണിയൻ സമാഹരിച്ച 5 ലക്ഷം രൂപയുടെ ചെക്ക് സംസ്ഥാന ഭാരവാഹികൾക്ക് കൈമാറി. ചടങ്ങിന് സെക്രട്ടറി എസ്സ്. സുരേന്ദ്രൻ സ്വാഗതവും യൂണിയൻ കൗൺസിൽ അംഗം ഷീജ നന്ദിയും പറഞ്ഞു.


















