“
സംസ്ഥാന സർക്കാരിന്റെ “നിർമലം – പുതുയുഗ ശുചിത്വ കേരളം” ക്യാമ്പയിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭാതല ഉദ്ഘാടനം ആലംകോട്–കൊച്ചുവിള ജംഗ്ഷനിൽ നഗരസഭാ ചെയർമാൻ എം. പ്രദീപ് നിർവഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ശുചിത്വ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി റാലിയും സംഘടിപ്പിച്ചു. ഇതോടൊപ്പം സ്വച്ഛതാ ഹി സേവ – “കൈയോട് കൈ” ക്യാമ്പയിന്റെ ഭാഗമായി ആലംകോട്–കൊച്ചുവിള ജംഗ്ഷൻ മുതൽ പൂവൻപാറ വരെ ജനകീയ ശുചീകരണ യജ്ഞവും നടന്നു.
നഗരസഭാ കൗൺസിലർ ബൈജു സി.സി.എം. ടി. രാജൻ, പി.എച്ച്.ഐമാരായ ആരീഷ്, ബിജു, ദിവ്യ, മുഹമ്മദ് റാഫി, സലീനമുൻ കൗൺസിലർ സലാം, നഹാസ്, വഹാബ്
ഹരിതകർമ്മസേനാംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വിവിധ സ്കൂളുകളിലെ എൻ.എസ്.എസ്., എൻ.സി.സി. വിദ്യാർത്ഥികൾ, റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ എന്നിവർ റാലിയിലും ശുചീകരണ പ്രവർത്തനങ്ങളിലും പങ്കുചേർന്നു.
പൊതുസ്ഥലങ്ങൾ വൃത്തിയായി സംരക്ഷിക്കുന്നതിൽ ജനകീയ പങ്കാളിത്തത്തിന്റെയും കൂട്ടായ ഉത്തരവാദിത്വത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടിയ പരിപാടി, ശുചിത്വമുള്ള ആറ്റിങ്ങൽ എന്ന ലക്ഷ്യത്തിലേക്കുള്ള നഗരസഭയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു.






