
ആറ്റിങ്ങൽ : ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മെഗാശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി.
കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടി എം.എൽ.എ ഒ.എസ് അംബിക ഉദ്ഘാടനം ചെയ്തു.

ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളൻ്റിയർമാർ ദ്വിദിന ക്യാമ്പിൻ്റെ ഭാഗമായി തയ്യാറാക്കിയ ” സിഗ്നേച്ചർ ഫോർ പീസ് ” എന്ന ക്യാമ്പയിനിൽ ജനപ്രതിനിധികളും കുട്ടികളും ജീവനക്കാരും നാട്ടുകാരും പങ്കാളികളായി.

ഒരു മാസം നീണ്ടു നിൽക്കുന്ന മെഗാശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാർക്കറ്റ്, ബസ് സ്റ്റാൻഡ്, കോടതി, പാർക്കുകൾ തുടങ്ങിയ പൊതു ഇടങ്ങൾ ശുചീകരിക്കുമെന്ന് ചെയർപേഴ്സൺ എം. പ്രദീപ് അറിയിച്ചു.
ഗാന്ധി ജയന്തി ദിനാലോഷത്തിൻ്റെ ഭാഗമായി നഗരസഭാങ്കണത്തിലെ രാഷ്ട്രതാവിൻ്റെ പ്രതിമയിൽ നഗരസഭാധ്യക്ഷനും ജീവനക്കാരും ഹാരാർപ്പണവും നടത്തി.

ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എ.എം. താഹ, കൗൺസിലർമാരായ തങ്കമണി, പ്രിയങ്കാരാജ്, ക്ലീൻസിറ്റി മാനേജർ റ്റി. രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ ആരീഷ്, സ്കൂൾ പ്രിൻസിപ്പാൾ ഹസീന, എൻ.എസ്.എസ് കോഡിനേറ്റർ ജിമ്മി യോഹന്നാൻ, കെ.എസ്.ആർ.റ്റി.സി സൂപ്രണ്ട് അനീഷ്, എൻ.എസ്.എസ് വോളൻ്റിയർമാർ, ഉദ്യോഗസ്ഥർ ശുചീകരണ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.


