ആറ്റിങ്ങൽ.വാമനപുരം നദിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.
പനവേലിപ്പറമ്പ് രമ്യാ നിവാസിൽ ശരത് ബാബു(30) ന്റെതാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം എന്ന് തിരിച്ചറിഞ്ഞു. ഇന്ന് രാവിലെ 11.30 ഓടെയാണ് ആറ്റിങ്ങൽ പനവേലിപ്പറമ്പ് കടവിന് സമീപത്ത് ചൂണ്ട ഇടാൻ എത്തിയ പ്രദേശവാസികൾ മൃതദേഹം കണ്ടത്.തുടർന്ന് ആറ്റിങ്ങൽ പോലീസിൽ വിവരം അറിയിക്കുകയും സ്ഥലത്ത് എത്തിയ പോലീസ് ആലംകോട് പുളിമൂട്ടിൽ കടവിൽ നിന്നും മൃതദേഹം കരയ്ക്കെത്തിക്കുകയുമായിരുന്നു. നാലും രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുടെ പിതാവാണ് ശരത് ബാബു. കഴിഞ്ഞ ഫെബ്രുവരി 22നു രാത്രി ഭാര്യ രമ്യയെ കുത്തിപരിക്കേൽപ്പിച്ച ശേഷം ശരത് ബാബു ഓടി രക്ഷപ്പെട്ടിരുന്നു
