തിരുവനന്തപുരം : കോൺഗ്രസ്സ് നേതാവ് എം.എ.ലത്തീഫിനെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചും തിരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ടും പെരുമാതുറയിൽ തൊഴിലാളി സംഗമം നടന്നു.. ഐ.എൻ.ടി.യു.സി നേതൃത്വത്തിലാണ് തൊഴിലാളികൾ എം.എ.ലത്തീഫ് പിൻതുണ പ്രഖ്യാപിച്ച് ഐക്യദാർഢ്യ സംഗമം നടത്തിയത്.

തങ്ങളുടെ തൊഴിലിനും സംഘടന പ്രവർത്തനത്തിനും സംരക്ഷണം ഏകുന്ന ജില്ലയിലെ ഏക നേതാവാണ്ണ്
എം.എ.ലത്തീഫ്. അദ്ദേഹത്തെ തെറ്റായ കീഴ്വഴക്കങ്ങളിലൂടെ അകാരണമായി
പുറത്താക്കിയ നടപടി പിൻവലിക്കണം. സംഘടന തെരഞ്ഞെടുപ്പിൽ പാർട്ടി
പിടിച്ചെടുക്കാൻ നിലവിലുള്ള നേതാക്കളെയും പ്രവർത്തകരെയും പുറത്താക്കുന്ന രീതി
മാറ്റി പ്രവർത്തകരുടെ പിന്തുണ നേടുകയാണ് വേണ്ടത്. പ്രവർത്തകർക്കൊപ്പം നിൽക്കുന്ന
തങ്ങൾക്ക് സംരക്ഷണം ഏകുന്ന ഏതു ആവശ്യത്തിനും ഓടിയെത്തുന്ന നേതാവാണ് എം.എ.ലത്തീഫ്. ഞങ്ങളുടെ പ്രിയ നേതാവ് നേതൃ സ്ഥാനത്ത് ഇല്ലാത്ത പ്രസ്ഥാനത്തിൽ തുടരുവാൻ ഞങ്ങൾക്ക് താൽപര്യമില്ല. പെരുമാതുറയിലെ ആയിരത്തോളം വരുന്ന
ഐ.എൻ.ടി.യു.സി തൊഴിലാളികളും അവരുടെ കുടുംബങ്ങളും പാർട്ടി വിടുമെന്ന് തൊഴിലാളി സംഗമം പ്രഖ്യാപിച്ചു.

ഐ.എൻ.ടി.യു.സി. ഹാർബർ യൂണിറ്റ് കൺവീനർ തൗഫീക്ക്, ഐ.എൻ.ടി.യു.സി. തോപ്പിൽ യൂണിറ്റ് കൺവീനർ സുനീർ,
പഞ്ചായത്തംഗങ്ങളായ അൻസിൽ, നസിയ, രജനി, അജയരാജ്, മോനിഷ്, അഡ്വ.ജോസ് നിക്കോളസ്, ബിജു, തൊഴിലാളി നേതാക്കളായ നൗഫൽ, നാസ്ഖാൻ, എൽ.ഷാജഹാൻ
എന്നിവർ നേതൃത്വം നൽകി.
