വിഴിഞ്ഞം: സുരക്ഷാ സംവിധാനങ്ങളില്ലാതെ അനധികൃതമായി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഒൻപതംഗ സംഘവുമായി മത്സ്യബണ്ഡന ബോട്ടിൽ കടലിൽ ഉല്ലാസ സവാരി നടത്തിയ മത്സ്യബന്ധന വള്ളം വിഴിഞ്ഞം തീരദേശ പോലീസ് തടഞ്ഞ് പിടികൂടി.കഴിഞ്ഞദിവസം വൈകുന്നേരം ആറരയോടെ വിഴിഞ്ഞം നോമാൻസ് ലാൻഡിൽ നിന്ന് ഉല്ലാസ സവാരിക്കിറങ്ങിയ വിഴിഞ്ഞം സ്വദേശി യൂജിന്റെ അശ്വൻ – ജാസ്മിൻ എന്ന വള്ളമാണ് പിടിയിലായത്. പത്തുവയസിന് താഴെ പ്രായമുള്ള മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും നാല് പുരുഷൻമാരുമടങ്ങിയ സംഘമാണ് ഉല്ലാസ യാത്രക്ക് പുറപ്പെട്ടത്.
Contents
