മുടപുരം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ അഴൂർ യൂണിറ്റ് കൺവൻഷൻ അഴൂർ മാർക്കറ്റ് ജംഗ്ഷനിലെ ( മാവിന്റെമൂട് ) കെ.എസ് ഭവനിൽ ജില്ലാ വൈസ് പ്രസിഡന്റ് എം.പ്രസന്ന ഉദ്ഘാടനം ചെയ്തു .യൂണിറ്റ് പ്രസിഡന്റ് എ.ഹാരീദ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാകമ്മിറ്റി അംഗങ്ങളായ ഷാജികുമാർ ,എസ്. രാമദാസ് ,ബ്ലോക്ക് സെക്രട്ടറി എസ്. നാസറുദീൻ ,യൂണിറ്റ് രക്ഷാധികാരികളായ സദാശിവൻ പിള്ള ,ജെ.സുധാകരൻ,വിശ്വനാഥൻ ചെട്ടിയാർ ,യൂണിറ്റ് സെക്രട്ടറി ബി.എസ്.സജിതൻ ,ട്രഷറർ സലീന സലാവുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി അനുമോദിച്ചു.
