ഐ എൻ ടി യൂ സി യുവജന വിഭാഗം സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി സൗഹൃദ പ്രതിക്ഷേധത്തിന്റെ ഭാഗമായി വർക്കല നിയോജക മണ്ഡലത്തിൽ, പകൽകുറിയിൽ ഐ.എൻ ടി .യു.സി യുവ തൊഴിലാളി വിഭാഗം വൃക്ഷത്തൈ നട്ടു പ്രതിഷേധം സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി യുവ തൊഴിലാളി വിഭാഗം ജില്ലാ സെക്രട്ടറി അനൂപ് പകൽക്കുറി യുടെ അധ്യക്ഷതയിൽ നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും, ബ്ലോക്ക് മെമ്പറുമായ പള്ളിക്കൽ നിഹാസ്, പള്ളിക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ് നിസാമിൻ്റെ കയ്യിൽനിന്നും വൃക്ഷത്തൈ സ്വീകരിച്ച്, ഉദ്ഘാടനം നടത്തി. പരിപാടിയിൽ അസ്ലം സ്വാഗതം പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹരികൃഷ്ണൻ, കോൺഗ്രസ് മണ്ഡലം ട്രഷറർ സുനിൽ ആറയിൽ, ഐഎൻടിയുസി പ്രവർത്തകരായ സജീം പള്ളിക്കൽ,ബിനീഷ് ബാബു, ഇർഫാൻ, എന്നിവർ പങ്കെടുത്തു
