വർക്കല: പനയറ തൃപ്പോരിട്ടകാവ് ക്ഷേത്രത്തിൽ കാണിക്ക വഞ്ചി കുത്തി തുറന്ന് വീണ്ടും കവർച്ച. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ക്ഷേത്രത്തിന്റെ ഓട് ഇളക്കി നാലമ്പലത്തിൽ പ്രവേശിച്ച മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ ലഭ്യമായിട്ടുണ്ട്. ക്ഷേത്ര സന്നിധിയിൽ സ്ഥാപിച്ച രണ്ടു വഞ്ചികളും കുത്തി തുറന്ന് കവർച്ച നടത്തിയിട്ടുണ്ട്. കൂടാതെ ചുറ്റമ്പലത്തിനു പുറത്ത് നാഗർ പ്രതിഷ്ഠയുടെ മുന്നിലെ വഞ്ചിയും കുത്തി തുറന്ന് കവർച്ച നടത്തി.
15,000 രൂപയോളം നഷ്ടപ്പെട്ടെന്നാണ് അയിരൂർ പൊലീസ് സ്റ്റേഷനിൽ ക്ഷേത്രം ഭാരവാഹികൾ നൽകിയ പരാതിയിൽ പറയുന്നത്. കൊടുവാൾ ഉപയോഗിച്ചാണ് വഞ്ചികൾ തകർത്തിട്ടുള്ളത്. രാവിലെ എത്തിയ ക്ഷേത്രം പൂജാരിയാണ് വഞ്ചികൾ കുത്തി പൊളിച്ച നിലയിൽ കണ്ടത്. കഴിഞ്ഞവർഷം ഒക്ടോബർ 6നു രാത്രി ഇവിടെ മോഷണം നടന്നിരുന്നു. കവർച്ച നടത്തിയ മോഷ്ടാവ് കൊല്ലം സ്വദേശി ജോയ്(49) അടുത്ത കാലത്താണ് അറസ്റ്റിലായത്
